ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭർത്താവും വാടകക്കൊലയാളികളും അറസ്റ്റിൽ!

ബെംഗളൂരു: വ്യാളിക്കാവലിൽ താമസിക്കുന്ന വിനുത(34)യെയാണ് ഭർത്താവ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് വിനുതയെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നരേന്ദ്രബാബു (39), കോതണ്ഡരാമപുര സ്വദേശിയായ എം. പ്രശാന്ത് (28), ഹെബ്ബാൾ കെമ്പാപുര സ്വദേശിയായ ജഗന്നാഥ് (27) എന്നിവരാണ് പിടിയിലായത്.

അഞ്ചുലക്ഷം രൂപയ്ക്കാണ് ഒട്ടോ ഡ്രൈവർമാരായ പ്രശാന്തും ജഗന്നാഥും കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 2013 മുതൽ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. സ്ത്രീധനത്തിന്റെപേരിൽ പീഡിപ്പിക്കുന്നുവെന്നുകാണിച്ച് വിനുത പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതാണ് ഭർത്താവായ നരേന്ദ്രബാബുവിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

  മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

തുടർന്ന് വിനുതയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതികളായ പ്രശാന്തിനെയും ജഗന്നാഥിനെയും ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചു. അഞ്ചുലക്ഷം രൂപ നരേന്ദ്രബാബു നൽകുകയും ചെയ്തു.

ജനൽവഴി വിനുതയുടെ വീട്ടിൽക്കയറി ഒളിച്ചിരുന്ന രണ്ടുപേരും യുവതി വീട്ടിലെത്തിയതോടെ മരക്കഷണംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ അമ്മയാണ് മരിച്ചനിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!
[masterslider id="10"]

Related posts

Click Here to Follow Us