ഫേസ്ബുക്ക് സുന്ദരിയോട് ചാറ്റിങ് നടത്തിയ യുവാവിന് നഷ്ടമായാത് 15 ലക്ഷം രൂപ!!

ബെംഗളൂരു: ഫേസ്ബുക്ക് സുന്ദരിയോട് ചാറ്റിങ് നടത്തിയ യുവാവിന് നഷ്ടമായാത് 15 ലക്ഷം രൂപ!! ദര്‍വാദ് ഹുബ്ബള്ളി താലൂക്കിലെ റായനാല നിവാസിയായ രുദ്രഗൗഡ മല്ലനഗൗഡ പാട്ടീലാണ് വ്യാജ പ്രൊഫൈലിന്റെ കെണിയില്‍ അകപ്പെട്ടത്.

ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ സുഷമ എന്ന ‘പെണ്‍കുട്ടി’യുമായി പരിചയത്തിലാവുകയും രണ്ടുവര്‍ഷത്തോളം പതിവായി ചാറ്റ് തുടരുകയുമായിരുന്നു. പിന്നീട് ഈ ബന്ധം വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലേക്ക് വളര്‍ന്നു.

ഇരുവരും വളരെ അടുത്തതോടെ തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് സുഷമ ഇയാളോട് പറഞ്ഞു. തുടര്‍ന്ന് പലതവണയായി ഏകദേശം 15 ലക്ഷം രൂപ രുദ്രഗൗഡയ്ക്ക് നഷ്ടമായിരുന്നു.

  മെട്രോ ട്രെയിനുകൾ 'ടോക്സിക്' മയം; റിലീസിന് മുന്നോടിയായി ബെംഗളൂരുവിൽ യാഷിന്റെ മാസ് പ്രചാരണം!

ലക്ഷങ്ങള്‍ കൈക്കലാക്കിയ ശേഷം ചാറ്റ് നിലച്ചതോടെ യുവാവ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടിയല്ല സുഷമ എന്ന് രുദ്രഗൗഡയ്ക്ക് മനസിലായത്. ഇതോടെ യുവാവ് ഹുബ്ബള്ളി പോലീസില്‍ പരാതി നല്‍കി.

ശരിയായി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നും അതിനാല്‍ ആശയവിനിമയങ്ങള്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ചാറ്റുകളില്‍ മാത്രം മതിയെന്നും വിശ്വസിപ്പിച്ചായിരുന്നു ‘സുഷമ’ രുദ്രഗൗഡയോട് ചാറ്റ് ചെയ്തത്.

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

ഹാസന്‍ താലൂക്കിലെ ഡൊഡ്ഡഗിനിഗിരി വില്ലേജില്‍ പ്രതാപ് ഗൗഡയാണ് ‘സുഷമ’ എന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം കൈക്കലാക്കിയതെന്ന് പൊലീസ് കണ്ടെത്തി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts