മോദിയും അമിത്ഷായും കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുന്നു; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും തന്ത്രത്തിന്റെ ഭാഗമാണെന്നും കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനെ താഴെയിടാൻ ഇരുവരും കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി. കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി.യും സമരം നടത്തി. വിധാൻസൗധയ്ക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കുത്തിയിരുന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമായിരുന്നു സമരം.

  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബി.ജെ.പി.യുടെ പ്രതിഷേധ സമരം. രാജി ആവശ്യപ്പെട്ട് ഇന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. എല്ലാ ജില്ലകളിലും ബി.ജെ.പി. പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us