വേണുഗോപാലിനെ”ബഫൂൺ”എന്ന് വിളിക്കുകയും സിദ്ധരാമയ്യയേയും ഗുണ്ടുറാവുവിനേയും കണക്കറ്റ് വിമർശിക്കുകയും ചെയ്ത ശിവാജി നഗർ എംഎൽഎ റോഷൻ ബേഗിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തു.

ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് കർണാടകയുടെ ചുമതലയുള്ള ദേശീയ നേതാവ് കെ.സി.വേണുഗോപാലിനെ ബഫൂൺ എന്ന് വിശേഷിപ്പിക്കുകയും സഖ്യ സർക്കാറിന്റെ എകോപന സമിതി അദ്ധ്യക്ഷൻ സിദ്ധരാമയ്യയെയും കെപിസിസി പ്രിസിഡൻറ് ദിനേഷ് ഗുണ്ടുറാവുവിനേയും വിമർശിക്കുകയും ചെയ്ത ശിവാജി നഗർ എം എൽ എ റോഷൻ ബേഗിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ ലഭിച്ചു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്നതിനാലാണ് സസ്പെൻഷൻ.ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ വിശ്വസിക്കുന്നത് നിർത്തണം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ന്യൂനപക്ഷ സ്ഥാനാർത്ഥിയെ മാത്രമാണ് കോൺഗ്രസ് മൽസരിപ്പിച്ചത് തുടങ്ങിയ പ്രസ്താവനക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ചുകൊണ്ട് ബേഗ് 2 പ്രാവശ്യം പ്രസ്താ നടത്തിയിരുന്നു.

ഏഴു പ്രാവശ്യം എംഎൽഎ ആയ ബേഗിനെതിരെ സംസ്ഥാന നേതൃത്യം നൽകിയ പരാതി ഹൈക്കമാന്റ് അംഗീകരിക്കുകയായിരുന്നു.

ഐ എം എ ജ്വല്ലറിയുമായി ബന്ധപ്പെട്ട വിവാദത്തിലും ബേഗ് ആരോപിതനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
[masterslider id="10"]

Related posts