സാനിറ്ററി പാഡിനകത്തു വച്ചു വരെ ലഹരിമരുന്ന് കടത്താൻ ശ്രമം;മലയാളികളടങ്ങുന്ന 4 അംഗസംഘം പിടിയിൽ.

ബെംഗളൂരു :സാനിറ്ററി പാഡിനകത്ത് വച്ച് ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. ഖത്തറിലേക്ക് ഉള്ള വിമാനത്തിൽ പോകാൻ വന്നതായിരുന്നു യുവതി.

ഈ ലഹരിമരുന്നു റാക്കറ്റിന് നേതൃത്വം നൽകുന്ന 3 പേരെ പിന്നീട് നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു.

ഉത്തരാഖണ്ഡ് സ്വദേശിനി കുസുബു ശർമ്മ (25) ആണ് വിമാനത്താവളത്തിൽ പിടിയിലായത്.ഇവരെ യാത്രയയക്കാൻ എത്തിയ കാസർകോഡ് ഉപ്പള സ്വദേശികളായ അബു താഹിർ (23), മുഹമ്മദ് അഫ്സൽ (23), മംഗളൂരു സ്വദേശി മുഹമ്മദ് ആസിഫ് (23) എന്നിവരെ വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ വച്ച് പിടികൂടി.

  2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ

ഓസ്റ്റിൻ ടൗണിലെ ഇവരുടെ താമസസ്ഥലത്തു നിന്ന് 3 കോടി വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. 2.8 കിലോ ഹാഷിഷ് ഒയിൽ, 13.6 കിലോ ഹഷീഷ്, 9 കിലോ കഞ്ചാവ്, 330 ഗ്രാം ആംഫിറ്റമിൻ എന്നിവയാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു രാജീവ് നഗറിൽ അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ: ഭീതിയിലാണ്ട് പ്രദേശവാസികൾ
[masterslider id="10"]

Related posts

Click Here to Follow Us