കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്റെ ഫെസ്ബുക്ക്‌ പോസ്റ്റ്‌ വൈറല്‍ ആകുന്നു.”വേണുവിനെയും, പ്രശാന്ത് അഴുക്കുചാൽ വംശത്തിനെയും പോലുള്ള മാധ്യമ ചാവാലി പട്ടികൾ ആകാശത്തു നോക്കി കുരച്ചു കൊണ്ടേയിരിക്കും”

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മലയാളി സൈനികന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറല്‍ ആകുന്നു.അനീഷ്‌ ലീന എന്നാ പേരില്‍ ആണ് സൈനികന്‍ തന്റെ കാര്‍ഗില്‍ യുദ്ധസമയത്ത്   സമയത്ത് ഉണ്ടായ അനുഭവങ്ങള്‍ വിവരിക്കുന്നത്.അദ്ധേഹത്തിന്റെ പോസ്റ്റ്‌ ചുവടെ ചേര്‍ക്കുന്നു.

“യുദ്ധം വേണം എന്നു മുറവിളി കൂട്ടുന്ന ഭാരതീയർക്കായി… പാകിസ്ഥാനെ തീർക്കാം പക്ഷേ നാം 30 വർഷം പിന്നോട്ട് പോകും ..
പങ്കാളീ, 1999ൽ കാർഗിലിൽ തുടങ്ങിയ പാകിസ്ഥാന്റെ ലീലാവിലാസങ്ങളിൽ കാലിന് വെടിയേറ്റ ഒരു ജവാനാണ് ഞാൻ. 1999 മെയ് മാസം 18 ന് രാത്രി കൃത്യം 8മണിക്ക് ഇതേ ഉറി മേഘലയിൽ ഉമ്മർദീൻ എന്ന പോസ്റ്റിൽ ഞങ്ങൾ 10 പേരടങ്ങുന്ന ടീമിനുനേരെ, ഞങ്ങടെ കയ്യിൽ നിന്നും മൂന്നു നേരം മൃഷ്ടാനം വെട്ടി വിഴുങ്ങിക്കൊണ്ടിരുന്ന ’08’എന്നു വിളിപ്പേരുള്ള ഒരു കാശ്മീരി പന്നിയുടെ ഒറ്റിൽ പാകിസ്ഥാനി ചാവാലിപ്പട്ടികൾ ഞങ്ങടെ പോസ്റ്റ് ആക്രമിച്ചു, ഞാനും ഒരു തമിഴ്നാട്ടുകാരൻ പൊൻരാജുമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് മറ്റുള്ള 8 പേർ ആഹാരത്തിനു മുമ്പിലായിരുന്നു രാത്രി 8 മണി മുതൽ 1മണി വരെ നടന്ന തകർപ്പൻ വെടിവെയ്പിൽ 2 തീവ്രവാദികളെ കൊല്ലുകയും അഞ്ചോളം പേരെ മാരകമായ പരിക്കേൽപ്പിക്കുവാനും കഴിഞ്ഞു കാലിൽ വെടിയേറ്റ എനിക്ക് first Aid കിട്ടിയത് പുലർച്ചെ 2 മണിക്കാണ്… ( മരിച്ചു പോകാതിരിക്കാൻ വേണ്ടി വിളിക്കാത്ത ദൈവങ്ങളില്ല കാരണം ഈ പന്നികളുടെ വെടി കൊണ്ട് ചാകരുതെന്ന വാശിയുണ്ടായിരുന്നു) ഞങ്ങളുടെ commanding officer ന്റെ ആവശ്യപ്രകാരo Capt Mukesh Chourasya യുടെ നേതൃത്വത്തിൽ ‘ഘാതക് ടീം’ പാകിസ്ഥാനിലോട്ടൊരു കേറുകേറി ഒരൊന്നന്നരകേറായിരുന്നു അത്!! ആന കരിമ്പുവിളയിൽ കയറിയിറങ്ങിയതു പോലെ !!! പക്ഷേ ഈ കാര്യങ്ങൾ മാധ്യമങ്ങളിൽ ഒന്നും വാർത്തയും വന്നില്ല നാട്ടുകാരിറഞ്ഞതുമില്ല മധുരമായി പ്രതികാരം വീട്ടി..,
പങ്കാളി, ഈ പറഞ്ഞതിന്റെ പൊരുൾ വീട്ടിൽ മാതാപിതാക്കൾ അറിയാതെ എത്രയോ കുട്ടികൾ പ്രോഗ്രസ് കാർഡുകൾ ഒപ്പിട്ടു കൊടുക്കുന്നു, അതുപോലെ നമ്മുടെ രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാർക്ക് വേണ്ടി പിള്ളാർ എപ്പോഴേ പ്രോഗ്രസ് കാർഡുകൾ ഒപ്പിടാൻ തുടങ്ങിക്കാണും… മാതാപിതാക്കളുണ്ടോ ഇതറിയുന്നു കാക്കയുടെ വിശപ്പും മാറും പന്നികളുടെ ചൊറിച്ചിലും തീരും!!!! വേണുവിനെയും, പ്രശാന്ത് അഴുക്കുചാൽ വംശത്തിനെയും പോലുള്ള മാധ്യമ ചാവാലി പട്ടികൾ ആകാശത്തു നോക്കി കുരച്ചു കൊണ്ടേയിരിക്കും, ഈ ചാവാലിപ്പട്ടികൾ സുഖമായി AC മുറികളിൽ സുഖമായുറങ്ങുമ്പോൾ ഞങ്ങൾക്ക് പാകിസ്ഥാനി പന്നി കളുമായിട്ടൊരു ലൂക്കാ ചുപ്പിക്കളിയുണ്ട് രാത്രിയിൽ !!! So , ,dont feel,Picture अभी भी बाकि है भाई ,, वन्दे मातरम,,, जय जवान”

അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു

അനീഷ്‌ ലീന

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us