ബൈക്കിൽ നിന്ന് കുഴഞ്ഞുവീണ് മലയാളി വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു: ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മലയാളി വിദ്യാർത്ഥി മരിച്ചു .പത്തനംതിട്ടയിലെ തോന്നിയാമല കണികുളത്തൂ തടത്തിൽ പാസ്റ്റർ സജി അബ്രഹാമിൻറെ മകൻ ഫിലിപ്സ് (22) ആണ് മരിച്ചത് .

ബനശങ്കരിയിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്.

മൃതദേഹം കിംസ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ബനശങ്കരി നരഗുണ്ട് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിയാണ്.

കണ്ണുകൾ കിംസ് മെഡിക്കൽ കോളേജിന് കൈമാറി സംസ്കാരം ശനിയാഴ്ച തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കും.

മാതാവ് :സൂസൻ സഹോദരങ്ങൾ ഫെബിൻ ഫ്രെഡി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts