തേജസ്സില്‍ പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകാന്‍ ഒരുങ്ങി ബാഡ് മിന്‍റെന്‍ താരം പി.വി.സിന്ധു.

ബെംഗളൂരു: എയ്റോ ഇന്ത്യ ഷോയില്‍ തദ്ദേശനിർമിത ലഘു യുദ്ധവിമാനമായ തേജസിൽ ഇന്ന്  ബാഡ്മിന്റൺ താരം പി.വി. സിന്ധു പറക്കും. സഹപൈലറ്റിന്റെ സീറ്റിലാകും സിന്ധു ഉണ്ടാകുക.

ഇതോടെ തേജസിൽ പറക്കുന്ന പ്രായംകുറഞ്ഞ വ്യക്തി യാകും സിന്ധു. തേജസ് മാർക്ക് മൂന്നിന് അന്തിമ ക്ലിയറൻസ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിനുപിന്നാലെ തേജസില്‍ പറക്കുന്ന  ആദ്യ വനിതയും സിന്ധുവായിരിക്കും. എയ്റോ ഇന്ത്യ പ്രദർശനത്തിൽ വനിതകൾക്ക്‌ ആദരമർപ്പിച്ച് ശനിയാഴ്ച വനിതാദിനമായാണ് ആചരിക്കുന്നത്.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

ഇതിന്റെ ഭാഗമായാണ് പി.വി. സിന്ധു തേജസിൽ പറക്കുന്നത്. തേജസിന്റെ ട്രെയിനർ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിൾസ് (പി.വി)-5, പി.വി-6 വിഭാഗങ്ങളിലൊന്നിലാകും സിന്ധു പറക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us