ശതാബ്ദി ട്രെയിനുകളെ പിന്തള്ളാന്‍ ‘ട്രെയിന്‍ 18’ !!

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പോന്‍ തൂവല്‍ കൂടി! ഇന്ത്യന്‍ നിര്‍മ്മിത എഞ്ചിനില്ലാ ഹൈ സ്പീഡ് ട്രെയിന്‍ അടുത്തയാഴ്ച്ച പരീക്ഷണ ഓട്ടം നടത്തും.

‘ട്രെയിന്‍ 18’ എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ ഒക്ടോബര്‍ 29ന് പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശതാബ്ദി ട്രെയിനുകളെ പിന്തള്ളിയാവും ‘ട്രെയിന്‍ 18’ മുന്നേറുക.

2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍18 എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ‘മേക്ക് ഇന്‍ ഇന്ത്യാ’ പദ്ധതിയുടെ ഭാഗമായി ‘ട്രെയിന്‍ 18’ നിര്‍മ്മിച്ചിരിക്കുന്നത്‌. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സാങ്കേതികവിദ്യയിലാണ് ഈ ട്രെയിനുകളുടെ നിര്‍മ്മാണം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ് ഈ ട്രെയിനുകള്‍.

‘ട്രെയിന്‍ 18’ നില്‍ ആകെ 16 കൊച്ചുകളാവും ഉണ്ടാവുക. ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലെറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്‍പന ചെയ്ത, യാത്രികര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍എസ്ഡിഒ) ആണ് ട്രയല്‍ റണ്‍ നടത്തി ട്രെയിനുകളുടെ ക്ഷമത ഉറപ്പ് വരുത്തുന്നത്. ട്രയല്‍ റണ്‍ വിജയകരമായാല്‍ ഇവ ഉടന്‍ തന്നെ യാത്രാ യോഗ്യമാക്കും. ഈ ട്രെയിനുകള്‍ ജൂണ്‍ മാസത്തോടെ യാത്രാക്ഷമമാക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts