പൂജാവധിക്ക് കര്‍ണാടക ആര്‍ടിസിയുടെ  11 പ്രത്യേക സർവീസുകൾ.

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. പ്രത്യേക സർവീസുകളുടെ എണ്ണം 11 ആയി. ഇതിൽ നാലെണ്ണം മൈസൂരുവിൽനിന്നും ഏഴെണ്ണം ബെംഗളൂരുവിൽനിന്നുമാണ് പുറപ്പെടുക. ഒക്ടോബർ 17, 19 തീയതികളിലേക്കുള്ള പ്രത്യേക സർവീസുകളാണ് പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

പ്രത്യേക ബസുകളിലെ ബുക്കിങ് തകൃതിയായി പുരോഗമിക്കുകയാണ്. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഹൊസൂർ വഴി പോകുന്നതിനാൽ കൂടുതൽ മലയാളികളും കർണാടക ആർ.ടി.സി.യെയാണ് ആശ്രയിക്കുന്നത്.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

പൂജ അവധിക്കു ശേഷം കേരളത്തിൽനിന്ന് തിരിച്ച് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും. ഇവയിലേക്കുള്ള റിസർവേഷൻ വരും ദിവസങ്ങളിൽ ആരംഭിക്കും. അതേസമയം, കേരള ആർ.ടി.സി. പ്രത്യേക സർവീസുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കേരള ആർ.ടി.സി.യും പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുന്നതോടെ യാത്രാപ്രശ്നത്തിന് പരിഹാരമാകും.

പ്രത്യേക ബസുകൾ ഇവയാണ് :

ഒക്ടോബർ 17 രാത്രി

9.48, 9.54: ബെംഗളൂരു – പാലക്കാട് (വോൾവൊ), രാത്രി

9.28: ബെംഗളൂരു – തൃശ്ശൂർ (വോൾവൊ),

9.14: ബെംഗളൂരു – എറണാകുളം (വോൾവൊ),

  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം

7.38, 7.50: ബെംഗളൂരു – കോട്ടയം (വോൾവൊ), ഒക്ടോബർ 19 രാത്രി

8.33: ബെംഗളൂരു – കുമിളി (രാജഹംസ), വൈകീട്ട്

6.35, 7.26, 7.27, 9.33: മൈസൂരു – എറണാകുളം (വോൾവൊ).

കര്‍ണാടക ആര്‍ ടി സി ടിക്കറ്റ്‌  ബുക്കിംഗ് വെബ്സൈറ്റ് :ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
[masterslider id="10"]

Related posts