റൂട്ട് മാറ്റിയ കേരള ആർടിസി വോൾവോ ബസുകൾ ബെംഗളൂരു മലയാളികളെ വലയ്ക്കുന്നു.

ബെംഗളൂരു: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോ ഏറ്റെടുത്ത കോട്ടയം, കൊട്ടാരക്കര, പത്തനംതിട്ട എസി മൾട്ടി ആക്സിൽ ബസുകളാണു ബെംഗളൂരുവിൽ നാലുമണിക്കൂറിലേറെ വൈകിയെത്തുന്നത്.

ഇന്ധനച്ചെലവും യാത്രാസമയവുമെല്ലാം കൂടുമെന്നറിഞ്ഞിട്ടും എന്തിനാണ് ഈ ബസുകൾ തിരുവനന്തപുരത്തേക്കു മാറ്റിയതെന്ന് അറിയില്ലെന്നു ജീവനക്കാരിൽ ചിലരും പറയുന്നു. അറ്റകുറ്റപ്പണി, സ്പെയർ ബസ് സൗകര്യങ്ങൾ ഉള്ളതിനാലാണു ബസുകൾ ഏറ്റെടുക്കുന്നതെന്നാണു സെൻട്രൽ ഡിപ്പോയിലെ അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ ഈ ഉറപ്പ് പാഴ്‌‌വാക്കാണെന്നു പിറ്റേന്നുതന്നെ തെളിഞ്ഞു. നിറയെ യാത്രക്കാരുണ്ടായിരുന്ന കോട്ടയം–ബെംഗളൂരു വോൾവോ വ്യക്തമായ കാരണമില്ലാതെ അവസാന നിമിഷം റദ്ദാക്കി. ഇതെ തുടർന്നു നാൽപതോളം യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്തു. ബസ് എന്തിനാണു റദ്ദാക്കിയതെന്ന ചോദ്യത്തിന് അധികൃതർക്കു വ്യക്തമായ മറുപടിയുമില്ല.

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

പ്രളയത്തിൽ കേരളത്തിലെ റോഡുകൾ ശോചനീയാവസ്ഥയിലായതാണു ബസുകൾ വൈകാൻ കാരണമെന്നാണ് അധിക‍ൃതരുടെ മറ്റൊരു വാദം. എന്നാൽ കേരളത്തിൽനിന്നുള്ള സ്വകാര്യബസുകളെല്ലാം കൃത്യസമയത്ത് ഓടിയെത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് പുതിയ നിയമങ്ങള്‍!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
[masterslider id="10"]

Related posts

Click Here to Follow Us