ജിഞ്ചറും ഫെറിയും; ഈ സ്മാര്‍ട്ട്‌ സപ്ലെയര്‍മാര്‍ക്ക് ആരാധകരേറെ

ഇനി വരുന്ന കാലത്ത് ഇന്ത്യയിലെ ഭക്ഷണശാലകളില്‍ വെയ്റ്റര്‍മാരുടെ ഒഴിവുകള്‍ ഉണ്ടാകില്ല. നേപ്പാളില്‍ പുതുതായി ആരംഭിച്ച നൗളോ ഭക്ഷണശാലയിലെ വെയ്റ്റര്‍മാരെ കണ്ടാല്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും. കാരണം, ഇവിടെ ഭക്ഷണം എത്തിക്കുന്നതും വിളമ്പുന്നതുമെല്ലാം റോബോട്ടുകളാണ്.

‘ഇവിടെ ഭക്ഷണം അവിടെ സാങ്കേതികവിദ്യ’ എന്ന ആശയം അവലംബിച്ചുകൊണ്ട് നേപ്പാള്‍ കമ്പനിയായ പാലിയ ടെക്നോളജിയാണ് റോബോട്ടുകളെ നിര്‍മ്മിച്ചത്.

ആറ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അഞ്ച് റോബോട്ടുകളാണ് ഇവിടെ സേവകര്‍ക്ക് പകരം ജോലി ചെയ്യുന്നത്. ജിഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന മൂന്നു റോബോട്ടുകളും ഫെറി എന്ന് പേരിട്ടിരിക്കുന്ന രണ്ടു റോബോട്ടുകളുമാണ് ഇവിടെ ജോലിയെടുക്കുന്നത്.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

ഭക്ഷണശാലയിലെ മേശകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ സ്ക്രീനിലാണ് ഭക്ഷണ സാധനങ്ങളുടെ മെനു തെളിഞ്ഞു വരിക. അതില്‍ നിന്നും ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്ന സാധനങ്ങളുടെ ഓര്‍ഡര്‍  നേരിട്ട് അടുക്കളയിലേക്ക് എത്തുകയും, തയ്യാറാക്കി വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ റോബോട്ടുകള്‍ ആളുകളുടെ മുന്നലെത്തിക്കും ചെയ്യും.

സൗത്ത് ഏഷ്യയിലെയും നേപ്പാളിലെയും ആദ്യത്തെ ഡിജിറ്റല്‍ റോബോട്ടിക് ഭക്ഷണശാലയാണ് നൗളോ. ലോകത്തിലേക്കും വച്ച് ഏറ്റവും നൂതനമായ റോബോട്ടിക് സേവനമാണിതെന്നും ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്നതും ഏറ്റവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാവുന്നതാണിതെന്നും പാലിയ ടെക്നോളജിയുടെ സിഇഒ ബിനയ് റൗട്ട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts