വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്യൂ.എം.എസ്.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷം സെപ്റ്റംബർ 20ന് നടക്കും. മലയാളികളുടെ തനത് സംസ്കാരവും ഓണത്തിന്റെ പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി നേരത്തെ തന്നെ വിവിധ കായിക മത്സരങ്ങൾ, ഡ്രോയിംഗ് മത്സരം, കുട്ടികൾക്കായുള്ള വിവിധ ഗെയിംസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സെപ്റ്റംബർ 20ന് നടക്കുന്ന പ്രധാന ഓണാഘോഷത്തിൽ മെഗാ മ്യൂസിക്കൽ ഷോ, പ്രശസ്ത കലാകാരന്മാരുടെ പ്രത്യേക പരിപാടികൾ, വിവിധ കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി ആകർഷകമായ പരിപാടികൾ അരങ്ങേറും.

കുടുംബസമേതം ഒത്തുചേർന്ന് ഓണത്തിന്റെ സന്തോഷവും സൗഹൃദവും പങ്കുവെക്കുന്നതിനുള്ള വേദിയായി ഡബ്യൂ.എം.എസ്.സി.യുടെ ഓണാഘോഷം മാറുമെന്ന് സംഘാടകർ അറിയിച്ചു. ബെംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ആഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts