ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം.

ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് റിജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം.

  മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. റിജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. റിജിലയെ മക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, വീട്ടിൽവെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. റിജിലയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us