വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

വിവാഹം നടക്കാതായതോടെ ജീവിത പങ്കാളിക്കായി സ്വന്തം ഓട്ടോയിൽ തന്നെ പരസ്യം നൽകിയിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോയിലാണ് ഏവരെയും ഒരു നിമിഷം അതിശയിപ്പിക്കുന്ന ഈ വ്യത്യസ്തമായ പരസ്യം പ്രദർശിപ്പിച്ചിരിക്കുന്നത്.

പങ്കാളിയെ കാണിച്ചു തരുന്നവർക്ക് 10,000 രൂപ വിവാഹശേഷം നൽകുമെന്ന വാഗ്ദാനവും പരസ്യത്തിൽ നൽകിയിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ കൂടെ കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹത്താലാണ് ഇങ്ങനെ പരസ്യം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്ന നോട്ടീസിൽ 26 മുതൽ 37 വയസ്സിന് ഇടയിലുള്ള പെൺകുട്ടികളോ, മുൻപ് വിവാഹം കഴിഞ്ഞവർ ആണെങ്കിലും സമ്മതമാണെന്ന് പറയുന്നു.

  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു

തന്റെ പങ്കാളിയുടെ മനസ്സ് ഒരിക്കലും നോവിക്കില്ലെന്ന ഉറപ്പും തിരിച്ചും അങ്ങനെ തന്നെ ഉണ്ടാവണം എന്ന ആവശ്യവും സൂചിപ്പിച്ചുകൊണ്ട്, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉൾപ്പെടെ നൽകിയാണ് ഈ വിവാഹ പരസ്യം അവസാനിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഘോഷം മാറ്റിവെച്ച് ജനങ്ങളിലേക്ക്; ഡി.കെ. ശിവകുമാറിലെ 'പൊതുപ്രവർത്തകനെ' പ്രശംസിച്ച് തേജസ്വി സൂര്യയുടെ കുറിപ്പ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts