ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്

ബംഗളുരു : കുടുംബത്തെയും എട്ടു വയസ്സുകാരനായ മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഒളിച്ചോടിയ സംഭവം ഹാസൻ താലൂക്കിൽ ചർച്ചയാകുന്നു. ഹാസൻ മുക്കണ്ടൂർ സ്വദേശി പ്രകാശിന്റെ ഭാര്യയാണ് കാമുകനൊപ്പം നാടുവിട്ടത്. ഇവർ കാറിൽ വെച്ച് വിവാഹിതരാകുന്നതിന്റെയും കാമുകൻ യുവതിയെ താലി ചാർത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

എട്ട് വർഷം മുൻപായിരുന്നു പ്രകാശിന്റെയും യുവതിയുടെയും വിവാഹം. അടുത്ത ബന്ധു കൂടിയായ യുവതിയെ പ്രകാശ് ഏറെ ഇഷ്ടപ്പെട്ടാണ് വിവാഹം കഴിച്ചത്. എന്നാൽ കുറച്ചുനാളുകളായി യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. മുൻപ് ഒരിക്കൽ വീട് വിട്ടുപോയ യുവതിയെ ബന്ധുക്കൾ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ചയെത്തുടർന്നാണ് തിരികെ വീട്ടിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം “അസുഖമാണെന്നും ആശുപത്രിയിൽ പോകുകയാണെന്നും” ഭർത്താവിനോട് പറഞ്ഞുപോയ യുവതി പിന്നീട് തിരികെ വന്നില്ല. അന്വേഷണത്തിനൊടുവിലാണ് കാമുകനൊപ്പം പോയതാണെന്ന് വ്യക്തമായത്.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

താൻ നേരിട്ട വലിയ ചതിയെക്കുറിച്ച് ഭർത്താവ് പ്രകാശ് പോലീസിനോട് വെളിപ്പെടുത്തി. പശു വളർത്തലും കൃഷിയുമായി മാസം 80,000 രൂപയോളം വരുമാനമുണ്ടായിരുന്ന പ്രകാശ്, സാമ്പത്തിക ഇടപാടുകളെല്ലാം ഭാര്യയെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ എല്ലാവരെയും വിശ്വസിപ്പിച്ച് താൻ വലിയ ചതിക്ക് ഇരയാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

അതേസമയം, പോലീസിന് മുന്നിലെത്തിയ യുവതി ഭർത്താവിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയതെന്നും യുവതി പറഞ്ഞു. തനിക്ക് വിവാഹമോചനം വേണമെന്നും ഭർത്താവിനൊപ്പം പോകാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും യുവതി പോലീസിന് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
[masterslider id="10"]

Related posts