കെപിടിസിഎല്ലിന്റെ കഴിവുകേട്, മൈസൂരു പാതയുടെ വൈദ്യുതീകരണം വൈകുന്നു;കൂടെ പ്രഖ്യാപിച്ച മെമുവും.

ബെംഗളൂരു :കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിന്റെ കഴിവുകേടുകൊണ്ട് , മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചു മെമു ട്രെയിൻ സർവീസ് തുടങ്ങാനുള്ള നീക്കത്തിനു 220 കെവി വൈദ്യുതി ലൈൻ വലിക്കൽ വൈകിപ്പിക്കുന്നതു തിരിച്ചടിയാകുന്നു. യെലിയൂർ മുതൽ മണ്ഡ്യയിലെ തുബിനകെരെ വരെ നാലു കിലോമീറ്റർ വൈദ്യുതീകരണത്തിനു 13.09 കോടി രൂപയാണ് റെയിൽവേ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷനു (കെപിടിസിഎൽ) നൽകിയത്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ പൂർത്തീകരിക്കേണ്ട വൈദ്യുതീകരണം എങ്ങുമെത്തിയിട്ടില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിക്കു മുകളിലൂടെ ലൈൻ വലിക്കേണ്ടതിനാലാണ് പദ്ധതി വൈകുന്നതെന്നാണ് കെപിടിസിഎൽ അധികൃതരുടെ വിശദീകരണം. കൃഷിയിടങ്ങളിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിനു കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പ്രശ്നം ഉടൻ പരിഹരിക്കാനാകുമെന്നും അതനുസരിച്ച് വൈദ്യുതി ലൈൻ വലിക്കൽ പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts