ചെങ്ങന്നൂരിൽ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത്. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതിയെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. മറിയയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് മാറിക്കൊടുക്കാന്‍ തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു.

  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

ചെങ്ങന്നൂരില്‍ മറിയ ഉമ്മന്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചാണ്ടി ഉമ്മന്റെ നിലപാട്. ഒരു കുടുംബത്തില്‍നിന്ന് രണ്ടുപേര്‍ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് എന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.

ഒരുമാസം മുന്‍പ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് മറിയയുടെ പേര് ഉയര്‍ന്നുവന്നപ്പോഴും സമാന നിലപാടായിരുന്നു ചാണ്ടി ഉമ്മന്റേത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us