“നടന്നാൽ ഇതിലും വേഗമെത്താം! 6.5 കിലോമീറ്ററിന് ഒരു മണിക്കൂർ; ബെംഗളൂരു നിവാസിയുടെ വീഡിയോ ചർച്ചയാകുന്നു

ബെംഗളൂരു: സിലിക്കൺ വാലിയിലെ ഐടി പ്രൊഫഷണലുകൾക്കും സാധാരണക്കാർക്കും ഗതാഗതക്കുരുക്ക് ഒരു പുത്തരിയല്ലെങ്കിലും, നഗരത്തിലെ ട്രാഫിക്കിന്റെ ഭീകരത വെളിപ്പെടുത്തുന്ന പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വെറും 6.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ തനിക്ക് ഒരു മണിക്കൂറിലധികം സമയം വേണ്ടിവന്നുവെന്ന് വിശദീകരിക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലായത്.

യാത്ര തുടങ്ങി അരമണിക്കൂർ; പിന്നിട്ടത് വെറും 2 കിലോമീറ്റർ
പങ്കജ് ഹുറിയ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് “ഇതാണ് ബെംഗളൂരുവിന്റെ യാഥാർത്ഥ്യം” എന്ന കുറിപ്പോടെ വീഡിയോ പങ്കുവെച്ചത്. രാവിലെ 9.15-ന് ഓഫീസിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പങ്കജ്. ഓഫീസിലേക്കുള്ള ആകെ ദൂരം 6.5 കിലോമീറ്റർ മാത്രമായിരുന്നു. എന്നാൽ അരമണിക്കൂർ കഴിഞ്ഞിട്ടും കിലോമീറ്ററുകളോളം നീളുന്ന ട്രാഫിക് ബ്ലോക്കിന് മാറ്റമുണ്ടായില്ല.

  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

തന്റെ കാറിലെ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയിലെ ഗൂഗിൾ മാപ്പ് ദൃശ്യങ്ങൾ വീഡിയോയിൽ പങ്കജ് കാണിക്കുന്നുണ്ട്. അരമണിക്കൂർ റോഡിൽ ചിലവഴിച്ചിട്ടും ലക്ഷ്യസ്ഥാനത്തെത്താൻ ഇനിയും 4.4 കിലോമീറ്റർ ബാക്കിയുണ്ടെന്നാണ് മാപ്പ് കാണിക്കുന്നത്. ഈ വേഗതയിൽ പോയാൽ ഒരു മണിക്കൂർ കഴിഞ്ഞാലും ഓഫീസിലെത്തില്ലെന്ന് വീഡിയോയിൽ ഇദ്ദേഹം വ്യക്തമാക്കുന്നു.

ചർച്ചയായി ‘ബെംഗളൂരു ട്രാഫിക്’
വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. നഗരത്തിലെ ഗതാഗത പ്രശ്നം ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കമന്റുകളിൽ ആളുകൾ പരിതപിക്കുന്നു. “ബെംഗളൂരുവിൽ താമസിക്കുക എന്നാൽ ഗതാഗതക്കുരുക്കിൽ ജീവിക്കുക എന്നാണർത്ഥം,” എന്ന് ഒരു ഉപയോക്താവ് കുറിച്ചു.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

ഡൽഹി പോലുള്ള മറ്റ് മെട്രോ നഗരങ്ങളിലും സമാനമായ അവസ്ഥയാണെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. നടന്നുപോയാൽ ഇതിലും വേഗത്തിൽ എത്താമല്ലോ എന്ന പരിഹാസ രൂപേണയുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. മെട്രോ നിർമ്മാണവും റോഡുകളിലെ അറ്റകുറ്റപ്പണികളും കാരണം നഗരത്തിലെ പ്രധാന പാതകളെല്ലാം രാവിലെയും വൈകുന്നേരവും സ്തംഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
[masterslider id="10"]

Related posts