കൊട്ടാരക്കര: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ പാർട്ടികൾക്കിടയിൽ കൂടുമാറലുകൾ തകൃതിയാകുന്നു. വിവിധ പാർട്ടികളിൽ നിന്ന് യുഡിഎഫ് പക്ഷത്തേക്കായിരുന്നു പലരും എത്തിയിരുന്നതെങ്കിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആ ട്രെൻഡിൽ മാറ്റം വന്നിരിക്കുകയാണ്. കോൺഗ്രസ് പക്ഷത്ത് നിന്നും ബിജെപിയിലേക്ക് ചിലർ നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്.
മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മിയാണ് പുതുതായി ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തുന്നത്. നേരത്തെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി ഇന്ന് കൂടിക്കാഴ്ച നടത്തും. മാരാർജി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഇന്നു തന്നെ പാർട്ടി പ്രവേശനവും ഉണ്ടായേക്കാം.
രാജീവ് ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനം ഇന്ന് 12 മണിക്ക് നടക്കുന്നുണ്ട്. അവിടെ വെച്ചായിരിക്കാം രശ്മിയുടെ ബിജെപി പ്രവേശനവും ഔദ്യോഗികമാവുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]