നാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ചു; യുവഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: നാടന്‍പാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാന്‍ മരത്തിലിടിച്ച യുവഗായിക മരിച്ചു. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി ആണ് മരിച്ചത്.

20 വയസായിരുന്നു. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലാണ് അപകടം ഉണ്ടായത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ചംഗസംഘം അപകടത്തില്‍പ്പെട്ടത്.

  ദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം

വെബ്‌കോ ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറുകയായിരുന്നു ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് സൂചന.

ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും സാരമായി പരിക്കേറ്റു. ഇവര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us