ഗതാഗതക്കുരുക്കിനെതിരെ പ്രതികരിക്കാന്‍ ടെക്കി കണ്ടെത്തിയ മാര്‍ഗം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു;അവസാന ദിവസം ഓഫിസില്‍ എത്തിയത് ബൈക്കിന് പകരം കുതിരപ്പുറത്ത്‌!

ബെംഗളൂരു : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരുവിലെ നിരത്തിലൂടെ കുതിരസവാരി നടത്തി ഐടി ജീവനക്കാരന്റെ പ്രതിഷേധം. കമ്പനിയിലെ തന്റെ അവസാന ജോലിദിനം അവിസ്മരണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്തിക്കരെ നിവാസി രൂപേഷ്കുമാർ വർമ, ബൈക്കിനു പകരം കുതിരപ്പുറത്ത് യാത്ര തിരിച്ചത്.

എന്നാൽ ‘വാഹനം’ മാറ്റിയിട്ടും ഫലമുണ്ടായില്ല, 10 കിലോമീറ്റർ അകലെയുള്ള ഓഫിസിലെത്താൻ ഏഴു മണിക്കൂർ വേണ്ടിവന്നു. രൂപേഷിന്റെ സവാരി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായി. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനോടുള്ള തന്റെ പ്രതിഷേധമാണിതെന്നു രൂപേഷ് പറഞ്ഞു.

  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

ലോകത്തെ ഐടി സംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന ബെംഗളൂരുവിനു ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കഴിയുന്നില്ലെന്നതു ലജ്ജാവഹമാണ്.

രാവിലെ ഏഴിനു വീട്ടിൽ നിന്നു പുറപ്പെട്ട രൂപേഷ് ഉച്ചയ്ക്കു രണ്ടിനാണ് ഔട്ടർ റിങ് റോഡിലെ എംബസി ഗോൾഫ് വില്ലേജിലെ ഓഫിസിലെത്തിയത്. സമീപകാലത്തു ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതായി വ്യാപക പരാതിയുണ്ട്. ഓഫിസ് സമയങ്ങളിൽ മണിക്കൂറിൽ ഏഴു മുതൽ 15 കിലോമീറ്റർ വരെയാണ് പ്രധാന റോഡുകളിൽ വാഹനങ്ങളുടെ ശരാശരി വേഗം. മഴയെ തുടർന്നു കുഴികൾ രൂപപ്പെട്ടതു‌ സ്ഥിതി വഷളാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us