സ്വകാര്യചിത്രം പുറത്തുവിടുമെന്ന ആൺസുഹൃത്തിന്റെ ഭീഷണി; 22 കാരി ജീവനൊടുക്കി

ബെംഗളൂരു : സ്വകാര്യചിത്രം പുറത്തുവിടുമെന്ന ആൺസുഹൃത്തിന്റെ ഭീഷണിയെത്തുടർന്ന് കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളൂരു സൗത്ത് ജില്ലയിലെ വിഭൂതിക്കരേ സ്വദേശിനി വർഷിണിയെയാണ് (22) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സുഹൃത്തായ തുമകൂരു സ്വദേശി അഭി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും ശേഷം സ്വകാര്യചിത്രം കാട്ടി ഭീഷണിപ്പെടുത്തുന്നത് പതിവാക്കിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നത്.

  ഉടമകളുടെ ശ്രദ്ധയ്ക്ക്: ന​ഗരത്തിലെ വാഹന പരിശോധനയ്ക്ക് ​ഗതാ​ഗത വകുപ്പിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ

മൈസൂരൂവിലെ സ്വകാര്യ കോളേജിൽ എംഎസ്‌സി ബയോടെക്‌നോളജി രണ്ടാംവർഷ വിദ്യാർഥിനിയായിരുന്നു.

സ്വകാര്യചിത്രം കാട്ടി വീണ്ടും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അഭി ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അഭിയുടെപേരിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us