രണ്ട് മേൽപ്പാലങ്ങൾ വന്നേക്കും

ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമേകാൻ രണ്ട് മേൽപ്പാലങ്ങൾകൂടി നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി. നഗരത്തിലെ രണ്ട് പ്രധാനറോഡുകളായ ജെഎൽബി റോഡ്, വിനോബ റോഡ് (ഹുൻസൂർ റോഡ്) എന്നിവയിൽ മേൽപ്പാലങ്ങൾ നിർമിക്കാനാണ് ആലോചന. പദ്ധതി യാഥാർഥ്യമായാൽ, നഗരത്തിൽ ആകെ മേൽപ്പാലങ്ങളുടെ എണ്ണം മൂന്നാകും.

ജെഎൽബി റോഡിൽ സിറ്റി റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ബാബു ജഗ്ജീവൻ റാം സർക്കിളിൽനിന്ന് രാമസ്വാമി സർക്കിൾ, യെലെത്തോട്ട വഴി നഞ്ചൻകോട് റോഡ് ജങ്‌ഷൻവരെ മേൽപ്പാലം നിർമിക്കും. വിനോബ റോഡിൽ ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ സർക്കിൾ (മെട്രോപോൾ സർക്കിൾ) മുതൽ വാല്മീകി സർക്കിൾ (പാദുവരഹള്ളി ജങ്‌ഷൻ) വഴി ഹിങ്കൽ വരെയും ഐശ്വര്യ പെട്രോൾ ബങ്ക് ജങ്‌ഷൻവരെയും മേൽപ്പാലം നിർമിക്കും.

  തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും

പ്രവൃത്തിയുടെ പ്രാഥമികജോലി എന്നനിലയിൽ, പദ്ധതിക്കായി തിരഞ്ഞെടുത്ത റോഡുകളുടെ ഒരുഭാഗത്ത് മണ്ണ് കുഴിച്ചശേഷം സാംപിളുകൾ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ എൻജിനിയർമാർ മണ്ണ് പരിശോധന നടത്തിവരുകയാണ്.

ഇതിനുപുറമെ, അടിപ്പാതകൾ, മേൽപ്പാലങ്ങൾ, പ്രവേശന, എക്സിറ്റ് പോയിന്റുകൾ എന്നിവ നിർമിക്കുന്നതിനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനായി വീഡിയോ സർവേയും നടക്കുന്നുണ്ട്. നീക്കംചെയ്യേണ്ട മരങ്ങളും തെരുവുവിളക്കുകളും സർവേയിൽ അടയാളപ്പെടുത്തുന്നുണ്ട്.

  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ചെലവും സമയപരിധിയും ഉൾപ്പെടുത്തി വിശദമായ പദ്ധതിറിപ്പോർട്ടും തയ്യാറാക്കിവരുകയാണ്.

എംപിമാർ, എംഎൽഎമാർ, തദ്ദേശജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ ശേഖരിച്ചശേഷം നിർദേശം സർക്കാരിന് സമർപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് തീർന്നു, അടുക്കള പൂട്ടി; ന​ഗരത്തിൽ വീണ്ടും 'വർക്ക് ഫ്രം ഹോം'?
[masterslider id="10"]

Related posts

Click Here to Follow Us