ഫ്ലാറ്റുകൾക്ക് മുൻപിൽ പൂക്കളം വിരിഞ്ഞു; ആഘോഷനിറവിൽ നമ്മ ബെംഗളൂരു

ബെംഗളൂരു : പരിമിതമായ സൗകര്യങ്ങളിലാണെങ്കിലും വലിയ ആവേശത്തോടെ നഗരജീവിതത്തിന്റെ തിരക്കുകൾ മാറ്റിവെച്ച്, ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തോടെ മാവേലിയെ വരവേൽക്കാൻ ബെംഗളൂരു മലയാളികൾ ഒരുങ്ങി.

പൊലിമ ഒട്ടുംകുറയാതെ തിരുവോണം കൊണ്ടാടുന്നതിനുള്ള ഒരുക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. മലയാളി സംഘടനകൾ നടത്തിയ ഓണാഘോഷങ്ങളും ഓണച്ചന്തകളും ഒരുക്കങ്ങൾ എളുപ്പമാക്കി.

  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

അത്തം മുതൽ പത്ത് ദിവസവും ഫ്ലാറ്റുകൾക്ക് മുൻപിൽ പൂക്കളമിട്ടവരുണ്ടായിരുന്നു. പൂക്കളുടെ വില വർധന കണക്കാക്കാതെ ഇവർ വർണാഭമായ പൂക്കളം തന്നെ ഒരുക്കി.

ചിലർ ഉത്രാട ദിവസമാണ് പൂക്കളം ഇടാൻ ആരംഭിച്ചത്. തിരുവോണത്തിന് നഗരത്തിലെ ഒട്ടുമിക്ക മലയാളി വീടുകൾക്ക് മുൻപിലും പൂക്കളമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us