ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തുമുറുക്കി കൊന്ന് അച്ഛനും അമ്മാവനും

അഹമ്മദാബാദ്: ഗുജറാത്തില്‍ ദുരഭിമാന കൊലയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് 18കാരിയായ ചന്ദ്രിക ചൗധരിയെ ആണ്‍സുഹൃത്തിന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് ഹരേഷ് ചൗധരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടി 478 മാര്‍ക്ക് നീറ്റ് പരീക്ഷയില്‍ നേടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാന്‍ കാത്തിരിക്കുമ്പോഴാണ് അതിദാരുണ സംഭവം. പഠനം തുടരാനും ഒറ്റയ്ക്ക് ജീവിക്കാനും തീരുമാനിച്ചത് കുടുംബത്തിന് അംഗീകരിക്കാനാകാത്തതായിരുന്നു.

  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം

പിതാവ് സെന്ധ ചന്ദ്രികയ്ക്ക് പാലില്‍ മയക്കുമരുന്ന് കലക്കി നല്‍കുകയായിരുന്നു. പിന്നാലെ ഷാള്‍ ഉപയോഗിച്ച് സെന്ധനും അമ്മാവന്‍ ശിവറാമും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us