കർണാടകയിൽ പുതിയ ജാതി സെൻസസ്; സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ 7 വ​രെ

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ പു​തി​യ ജാ​തി സെ​ൻ​സ​സ് സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ ന​ട​ത്തും. സം​സ്ഥാ​ന പി​ന്നാ​ക്ക വ​ർ​ഗ ക​മീ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​വേ പൂ​ർ​ത്തി​യാ​യ സാഹചര്യത്തിൽ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ന്റെ അ​ടു​ത്ത ബ​ജ​റ്റ് രൂ​പ​പ്പെ​ടു​ത്തു​ക.

പു​തി​യ ജാ​തി സെ​ൻ​സ​സി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്രാ​ഥ​മി​ക യോ​ഗം കഴിഞ്ഞദിവസം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബം​ഗ​ളൂ​രു​വി​ൽ ചേർന്നിരുന്നു.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

ക​ർ​ണാ​ട​ക സം​സ്ഥാ​ന പി​ന്നാ​ക്ക വ​ർ​ഗ ക​മീ​ഷ​ൻ പു​തി​യ സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പുതിയ സർവേ.

മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യയാണ് സർവേക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ക​ർ​ണാ​ട​ക​യി​ലെ ഏ​ഴു​കോ​ടി ജ​ന​ങ്ങ​ളെയാണ് സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

സമൂഹത്തിൽ നിന്നും ജാ​തി വി​വേ​ച​നം പാടെ തു​ട​ച്ചു ​നീ​ക്കു​ക​യാ​ണ് ജാ​തി സെ​ൻ​സ​സി​ൻ്റെ അടിസ്ഥാന ല​ക്ഷ്യ​മെ​ന്ന് മുഖ്യമന്ത്രി വ്യകത്മാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts