ലോഡ്ജില്‍ മുറിയെടുക്കുത്ത് യുവതിയെ കഴുത്തിൽ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സുഹൃത്ത് കസ്റ്റഡിയില്‍

ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് എറണാകുളം ആലുവയിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്.

നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു.

കൊല്ലം സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക വിവരം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നും കൊലയില്‍ കലാശിച്ചുവെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവര്‍ ഇടയ്ക്കിടെ ഈ ലോഡ്ജില്‍ വന്നു താമസിക്കാറുണ്ട്.

ആലുവ നഗരത്തില്‍ തന്നെയുള്ള ലോഡ്ജാണ്. അതുകൊണ്ടുതന്നെ ലോഡ്ജിലെ ജീവനക്കാര്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല.

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം താന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തതായി സുഹൃത്തുക്കളെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു.

ലോഡ്ജ് ജീവനക്കാരെക്കാള്‍ മുന്നേ വിവരമറിഞ്ഞത് യുവാവിന്റെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കളാണ് പരിഭ്രാന്തരായി പൊലീസിനെ വിവരമറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts