ഇനി എവിടേയ്ക്കും സഞ്ചരിക്കാം : വൻ ഗതാഗത ഹബ്ബാകാൻ മജസ്റ്റിക്ക്

ബെംഗളൂരു : മജസ്റ്റിക് ബസ് ടെർമിനൽ മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി തീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കർണാടക ആർടിസി.

ബസ് ടെർമിനൽ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ 40 ഏക്കറിൽ ബന്ധിപ്പിച്ചായിരിക്കും ഹബ് നിർമാണ പ്രവൃത്തികൾ ആരംഭിക്കുക.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഹബ്ബ് നിർമ്മിക്കുക. നിർമിക്കാൻ ഉദ്ദേശിക്കുന്ന
ഹബ്ബിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്വകാര്യ ഏജൻസിയെ നിയമിച്ചു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

നിരവധി യാത്രക്കാർ വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നിടം എന്നിരിക്കെ, മെട്രോ സംവിധാനം കൂടെ വന്നതിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷത്തിലേറേയായി.

വ്യത്യസ്‌ത കാലഘട്ടങ്ങളിലായി മജസ്റ്റിക് ബസ് ടെർമിനലിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചെങ്കിലും ഗതാഗത പ്രശ്‌നങ്ങളും പാർക്കിങ് പരിമിതിയും ഇപ്പോഴും നിലനിൽക്കുകയാണ്.

പുതിയ ഹബ്ബിൻ്റെ നിർമാണത്തോടൊപ്പം മൾട്ടി ലവൽ പാർക്കിങ് കേന്ദ്രവും നിർമിക്കുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts