ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….. നാളെ മുതൽ പുതിയ മാറ്റങ്ങൾ 

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് മേയ് ഒന്നു മുതല്‍ വെയ്റ്റിങ് ലിസ്റ്റുമായി സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യാൻ കഴിയില്ല.

ജനറല്‍ ക്ലാസില്‍ മാത്രമേ അവർക്ക് യാത്ര ചെയ്യാൻ സാധിക്കൂ. കണ്‍ഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. ഇന്ത്യൻ റെയില്‍വേയുടെ ഈ പുതിയ മാറ്റം ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും.

  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

ഐആർസിടിസി വഴി ബുക്ക് ചെയ്ത ഓണ്‍ലൈൻ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ ഓട്ടോമാറ്റിക്കലായി റദ്ദാകും. വെയ്റ്റിങ് ലിസ്റ്റിലുള്ള നിരവധി യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നത് കണ്‍ഫേം ടിക്കറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം കർശനമായി നടപ്പിലാക്കാനൊരുങ്ങുന്നത്.

മേയ് 1 മുതല്‍, സ്ലീപ്പർ, എസി കോച്ചുകളില്‍ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് നിരോധിക്കും. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള ഒരു യാത്രക്കാരൻ ഈ കോച്ചുകളില്‍ യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍, ടിടിഇക്ക് പിഴ ചുമത്താനോ ജനറല്‍ കമ്ബാർട്ടുമെന്റിലേക്ക് മാറ്റാനോ അധികാരമുണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തുന്ന വെയിൽ; ചൂട് സഹിക്കാതെ പാമ്പുകൾ വീടിനുള്ളിലേക്ക്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്! ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
[masterslider id="10"]

Related posts

Click Here to Follow Us