സുഖം പ്രാപിക്കുന്നു ; താൻ തിരിച്ചുവരവിന്റെ പാതയിലെന്ന് നസ്രിയ, കുറിപ്പ്

കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുയിടങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്രിയ നസീം. കുറച്ചുമാസങ്ങളായി താൻ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്ന് നസ്രിയ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ്.

കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ ‘സൂക്ഷമദർശിനി’ ആണ് നസ്രിയയുടെ അവസാനചിത്രം.

  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു. നാലരമാസം മുമ്പാണ് താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. തന്റെ 30-ാം പിറന്നാൾ അടക്കം തനിക്ക് നഷ്ടമായ ആഘോഷങ്ങൾ എടുത്തുപറഞ്ഞാണ് പുതിയ കുറിപ്പ്.

പുതുവർഷാഘോഷത്തിലും ‘സൂക്ഷ്മദർശിനി’യുടെ വിജയാഘോഷത്തിലും തനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us