ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു.

കണ്ണൂർ മുണ്ടേരി വാരം സ്വദേശി മുഹമ്മദ്‌ ഷമല്‍ (25) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗരീഷിന് പരിക്കേറ്റു.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ബിടദിയില്‍ വച്ചാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറില്‍ നിന്ന് തെന്നി വീണ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമല്‍.

പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്‍ററില്‍ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തില്‍ അന്ത്യ കർമങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും.

മാതാവ് ഷെറീന. സഹോദരി ഷംല ബാനു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts