ഹംപിയിൽ വീണ്ടും ഇസ്രയേലി വിനോദസഞ്ചാരിക്കു നേരെ ലൈംഗികാതിക്രമം

ബെംഗളൂരു : ഹംപിയിൽ വീണ്ടും ഇസ്രയേലി വിനോദസഞ്ചാരിക്കു നേരെ ലൈംഗികാതിക്രമം.

കഴിഞ്ഞയാഴ്ച ഹംപി ഉത്സവത്തിനിടെയാണ് മൂന്നു യുവാക്കൾ ചേർന്ന് അതിക്രമം നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട് രക്ഷിക്കാൻ ചെന്ന ഓട്ടോ ഡ്രൈവറെയും അക്രമികൾ മർദിച്ചു.

ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ ഹൊസ്‌പേട്ട് സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

അതേസമയം, ഇസ്രയേലി യുവതി പരാതി നൽകാൻ തയ്യാറായില്ല. വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി യുവാക്കൾക്കെതിരേ നിയമനടപടിയെടുക്കുമെന്ന് ഇസ്രയേലി യുവതി പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഹംപിയിലും പരിസരപ്രദേശങ്ങളിലും പോലീസ് പട്രോളിങ് ശക്തമാക്കി.

അടുത്തിടെ ഹംപിക്ക് സമീപം അനെഗുണ്ടിയിൽ ഇസ്രയേലി യുവതിയും ഹോം സ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts