വർക്ക്‌ ഫ്രം ഹോം കാറിൽ വേണ്ട ഹോമിൽ മതി ; യുവതിക്ക് പിഴയിട്ട് ട്രാഫിക് പോലീസ് 

ബെംഗളൂരു: ലാപ്ടോപ്പ് ഉപയോഗിച്ച്‌ കൊണ്ട് കാറോടിച്ച ബംഗളൂരു യുവതിക്ക് പിഴയിട്ട് പൊലീസ്. നഗരത്തിലെ ആർ.ടി നഗർ മേഖലയിലാണ് സംഭവമുണ്ടായത്.

ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ട്രാഫിക് പൊലീസ് നടപടിയെടുത്തത്.

ലാപ്ടോപ്പ് സ്റ്റിയറിങ്ങ് വീലില്‍വെച്ച്‌ യുവതി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഇത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ യുവതി ആരാണെന്ന് ബംഗളൂരു പൊലീസ് അന്വേഷിക്കുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു.

  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ

തുടർന്ന് യുവതിക്ക് പിഴയും ചുമത്തി. ജോലി സമ്മർദം മൂലമാണ് കാർ യാത്രക്കിടെ ജോലി ചെയ്യേണ്ടി വന്നതെന്ന് യുവതി വെളിപ്പെടുത്തി.

യുവതിക്ക് 1000 രൂപ പിഴ ചുമത്തിയ വിവരം ബംഗളൂരു നോർത്ത് ഡിവിഷൻ ട്രാഫിക് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. യുവതി കാറോടിക്കുന്നതിന്റെ വിഡിയോയും അദ്ദേഹം എക്സിലൂടെ പുറത്ത് വിട്ടു.

വർക്ക് ഫ്രം ഹോം അനുവദനീയമാണ് എന്നാല്‍, അത് കാറില്‍ നിന്നും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുവതിയുടെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച്‌ കമന്റുകളും നിറയുകയാണ്.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

സമൂഹമാധ്യമങ്ങളില്‍ ചിലർ ട്രാഫിക് പൊലീസിനെ അഭിനന്ദിച്ച്‌ രംഗത്തെത്തി.

ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിന്റെ നേർസാക്ഷ്യമാണ് വിഡിയോയെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്
[masterslider id="10"]

Related posts

Click Here to Follow Us