ഏറ്റവും പുതിയ വാര്‍ത്തകള്‍ ……
ജെഡിഎസ് എംഎൽഎമാരായ രാജ വെങ്കടപ്പ നായകയും വെങ്കട്ട റാവു നാഡഗൗഡയും പാർട്ടി നിയമസഭാ കക്ഷി യോഗത്തിനെത്തിയില്ല.
78 കോൺഗ്രസ് എംഎൽഎമാരിൽ നിയമസഭാകക്ഷി യോഗത്തിനെത്തിയത് 66 പേർ. ബെംഗളൂരുവിലെ കെപിസിസി ഓഫിസിലാണ് യോഗം.
ജെഡിഎസ് നിയമസഭാകക്ഷിയോഗം ബെംഗളൂരുവിൽ ചേരുന്നു.
സർക്കാർ രൂപീകരണ ചർച്ചകളിൽ നിർണായക തീരുമാനങ്ങളെടുക്കാൻ സോണിയ ഗാന്ധിയുടെ വിശ്വസ്തൻ അഹമ്മദ് പട്ടേലും ബെംഗളൂരുവിലേക്കു പുറപ്പെട്ടു.
എംഎൽഎമാർ കൂറുമാറുന്നതു തടയാൻ പ്രതിരോധ പദ്ധതിയുണ്ടെന്ന് കോൺഗ്രസ്
യെഡിയൂരപ്പ രാജ്ഭവനിൽ. സർക്കാരുണ്ടാക്കാൻ നാളെ വരെ ഗവർണറോടു സമയം തേടി.
കോൺഗ്രസ് സഖ്യത്തിൽ 12 ജെഡിഎസ് എംഎൽഎമാർക്ക് അസംതൃപ്തിയെന്ന് ബിജെപി
ബിജെപി നിയമസഭാകക്ഷി യോഗം ചേർന്ന് ബി.എസ്. യെഡിയൂരപ്പയെ നേതാവായി തിരഞ്ഞെടുത്തു.
കോൺഗ്രസുമായി സഖ്യമാകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാണ് നിയമസഭാകക്ഷിയോഗം വിളിച്ചിരിക്കുന്നത്. വേറൊരു തീരുമാനവും ഇനിയുണ്ടാകില്ല – ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി