ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക് നഗരങ്ങളിലൊന്നാമതായി ‘നമ്മ ബെംഗളൂരു’

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിലൊന്നായി ബെംഗളൂരു.

ടോംടോം ട്രാഫിക് സൂചികയിലാണ് ബെംഗളൂരു ആദ്യസ്ഥാനത്ത് എത്തിയത്.

10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

പട്ടിക പ്രകാരം ബെംഗളൂരുവിൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണം.

ബെംഗളൂരുവിൽ ജീവിക്കുന്ന ഒരാള്‍ വര്‍ഷത്തില്‍ 132 മണിക്കൂര്‍ ട്രാഫിക്കില്‍ അധികം ചെലവഴിക്കുന്നതായും കണക്കാക്കുന്നു.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

അതിവേഗം വളരുന്ന ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ജനസംഖ്യയും വര്‍ധിക്കുന്നുണ്ട്.

സമീപകാലത്ത് ബെംഗളൂരുവിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

ട്രാഫിക് മാനേജ്മെന്റ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നഗരത്തിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് അതീരൂക്ഷമാണ്.

ഇന്ത്യയിലെതന്നെ പൂനെ നഗരമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

പൂനെയില്‍ 10 കിലോമീറ്റര്‍ പിന്നിടാന്‍ 27 മിനിറ്റും 50 സെക്കന്‍ഡും വേണം.

ഫിലിപ്പൈന്‍സിലെ മനിലയും (27 മിനിറ്റും 20 സെക്കന്‍ഡും) തായ്വാനിലെ തായ്ചുങ്ങും (26 മിനിറ്റും 50 സെക്കന്‍ഡും) ആണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts