ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർപോർട്ട് ലോഞ്ചുകൾക്ക് അംഗീകാരം

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാം ടെർമിനലിലുള്ള 080 ഡൊമസ്റ്റിക് ലോഞ്ചിന് മികവിനുള്ള അംഗീകാരം.

ടെർമിനലിലെ ഡൊമസ്റ്റിക് ലോഞ്ചിനെ ട്രാവൽ പ്ലസ് ലെഷർ മാസിക മികച്ച ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആയി തിരഞ്ഞെടുത്തു.

രണ്ടാം ടെർമിനലിലെതന്നെ 080 അന്താരാഷ്ട്ര ലോഞ്ചിന് ഫേവറിറ്റ് എയർപോർട്ട് ലോഞ്ചിനുള്ള 2024-ലെ കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ റീഡേഴ്‌സ് ചോയ്‌സ് പുരസ്കാരവും ലഭിച്ചു.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

രണ്ടാം ടെർമിനലിലെ ലോഞ്ചുകൾ ഒരുക്കിയതിലെ മികവാണ് പുരസ്കാരങ്ങൾക്ക് അർഹമാക്കിയതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡി.യും സി.ഇ.ഒ.യുമായ ഹരി മാരാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts