ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയിൽ ഭാര്യ അറസ്റ്റിൽ 

ബെംഗളൂരു: വിവാഹമോചനത്തിന് മൂന്നു കോടിരൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച്‌ ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും കുടുംബവും അറസ്റ്റില്‍.

അതുല്‍ സുഭാഷ് (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ നികിത, ഭാര്യയുടെ അമ്മ നിഷ, ഭാര്യാ സഹോദരന്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.

നികിതയെ ഗുരുഗ്രാമില്‍നിന്നും അമ്മയെയും സഹോദരനെയും അലഹബാദില്‍നിന്നുമാണ് അറസ്റ്റു ചെയ്തത്. നികിതയുടെ അമ്മാവന്‍ സുശീലും കേസില്‍ പ്രതിയാണ്.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷിനെ തിങ്കളാഴ്ചയാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

24 പേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഭാര്യവീട്ടുകാരുടെ പീഡനങ്ങള്‍ വിവരിച്ച്‌ മരിക്കുന്നതിനു മുന്‍പ് 80 മിനിട്ട് വിഡിയോയും അതുല്‍ പുറത്തുവിട്ടിരുന്നു.

നീതി ലഭിക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡ് ഇയാളുടെ മുറിയില്‍നിന്നു കണ്ടെത്തി. ഭാര്യ, കുടുംബാംഗങ്ങള്‍, ഒരു ജഡ്ജി എന്നിവര്‍ക്കെതിരെയാണ് വിഡിയോയില്‍ അതുല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് ഇയാള്‍ വിഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ഭാര്യ രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും വിഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts