ലക്കി ഭാസ്കറാവാൻ ഹോസ്റ്റലിന്റെ മതിൽ ചാടി വിദ്യാർത്ഥികൾ 

ബെംഗളൂരു: ലക്കി ഭാസ്കർ സിനിമയിലെ ദുല്‍‌ഖർ സല്‍മാന്റെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പണക്കാരനകാൻ തുനിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥികള്‍.

ലക്ഷ്യം നിറവേറ്റനായി നാല് പേരാണ് ഹോസ്റ്റലിന്റെ മതില്‍ ചാടിയത്.

ചരണ്‍ തേജ, രഘു, കാർത്തിക്, കിരണ്‍ കുമാർ എന്നിവരാണ് മഹാറാണിപ്പേട്ടിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ഇവർ നാല് പേരും ലക്കി ഭാസ്കർ കണ്ടിരുന്നുവെന്നും ഇതില്‍ ആകൃഷ്ടരായാണ് ഹോസ്റ്റല്‍ ചാടിയതെന്നും സഹപാഠികള്‍ പറഞ്ഞു.

  രണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ

സ്വന്തമായി പണം സമ്പാദിച്ച് കാറും വീടും വാങ്ങിയ ശേഷം മാത്രമേ തിരികെ വരൂവെന്ന് നാല് പേരും സഹപാഠികളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാലവർ സംഘത്തിന്റെ ഒളിവില്‍ പോക്ക്.

കുട്ടികളിലൊരാള്‍ വീട്ടില്‍ നിന്ന് 12,000 രൂപ ഹോസ്റ്റല്‍ ഫീസ് നല്‍കാനെന്ന് പറഞ്ഞ് വാങ്ങിയിരുന്നു.

ഇതില്‍ 8,000 രൂപ ഹോസ്റ്റലില്‍ അടയ്‌ക്കുകയും ചെയ്തു. ശേഷിക്കുന്ന പണം ഉപയോഗിച്ചാണ് കുട്ടികള്‍ മുങ്ങിയിരിക്കുന്നത്. ഹോസ്റ്റല്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്

ഹോസ്റ്റല്‍ അധികൃതർ വിവരമറിയിച്ചതിന് പിന്നാലെ മാതാപിതാക്കള്‍ വിശാഖപട്ടണം പൊലീസില്‍ പരാതി നല്‍കി.

കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം
[masterslider id="10"]

Related posts

Click Here to Follow Us