വാങ്കഡേ : പ്ലേ ഓഫ് പ്രതീക്ഷകള്‍ കൊണ്ട് ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനു തകര്‍ത്ത് രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി …ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിക്കുകയും മറ്റു ടീമിന്റെ മത്സരഫലവും കൂടി കണക്കിലെടുത്താണ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ നിലനില്‍പ്പ് ..ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റിനു 168 റണ്‍സ് ആണ് നേടിയത് …രാജസ്ഥാന്റെ മറുപടി ബാറ്റിംഗില്‍ ജോസ് ബട്ട്ലറുടെ കരുത്തുറ്റ ഇന്നിംഗ്സിന്റെ ബലത്തില്‍ 18 ഓവറില്‍ അവര്‍ ലക്‌ഷ്യം കണ്ടു ..53 പന്തില്‍ 5 സിക്സും 9 ഫോറുകളുമടക്കം 94 റണ്‍സ് ആണ് ജോസ് ബട്ട് ലര്‍ അടിച്ചു കൂട്ടിയത്…സഞ്ജു സാംസന്‍ 26 റണ്‍സ് കുറിച്ചു ..
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി ഓപ്പണര്‍മാരായ എവിന്‍ ലൂയീസും . സൂര്യ കുമാര്‍ യാദവും ചേര്‍ന്ന്‍ മികച്ച തുടക്കമാണ് നല്‍കിയത് …ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു ..എന്നാല്‍ പിന്നീടെത്തിയ മധ്യ നിരയ്ക്ക് അത് ഫലപ്രദമായി മുതലാക്കാന്‍ കഴിഞ്ഞില്ല ..അവസാന ഓവറുകളില്‍ കത്തികയറിയ ഹര്‍ദിക്ക് പാണ്ട്യ ആണ് സ്കോര്‍ നൂറ്റിഅന്‍പത് കടത്തിയത് ..! മധ്യ ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൌളര്‍മാരില്‍ ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ പതിനാറു റണ്‍സ് വഴങ്ങി നിര്‍ണ്ണായക രണ്ടു വിക്കറ്റുകള്‍ കരസ്ഥമാക്കി …മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ ഓപ്പണറായ ആര്‍സി ഷോര്‍ട്ടിനെ ബൂമ്ര പെട്ടെന്ന്‍ തന്നെ പറഞ്ഞയച്ചെങ്കിലും രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രഹാനെയും ,ബട്ട് ലറും ചേര്‍ന്ന്‍ സ്കോര്‍ മുന്നോട്ടു നീക്കി …രഹാനെ പുറത്താവുമ്പോള്‍ നേടിയെടുക്കാന്‍ കഴിയുന്ന സ്കോറില്‍ തന്നെയായിരുന്നു രാജസ്ഥാന്‍ …തുടര്‍ന്ന്‍ അധികം വിക്കറ്റ് നഷ്ടപ്പെടാതെ സഞ്ജുവും ,ബട്ട് ലറും ചേര്‍ന്ന്‍ ജയം അനായാസമാക്കി …