ബെംഗളൂരുവില്‍ നിന്ന് കാലിത്തീറ്റയുമായി പോയ ലോറിയിൽ നിന്നും 3500 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി 

ബെംഗളൂരു: പാലക്കാട് നടത്തിയ വാഹന പരിശോധനയില്‍ പൊലീസ് 3500 ലിറ്റർ സ്പിരിറ്റ് പിടികൂടി.

പാലക്കാട് എലപ്പുള്ളിയില്‍ നടത്തിയ പരിശോധനയിലാണ് സംഭവം.

കാലിത്തീറ്റ കയറ്റിയ ലോറിയാണ് പരിശോധിച്ചത്.

കാലിത്തീറ്റയെന്ന വ്യാജേന ലോറിയില്‍ സ്പിരിറ്റാണ് കടത്തിയിരുന്നത്.

ലോറിയില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ മൂവായിരത്തി അഞ്ഞൂറ് ലീറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

സംഭവത്തില്‍ ലോറിയിലുണ്ടായിരുന്ന അഞ്ചു പേരേയും പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇത് ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന സ്പിരിറ്റാണെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us