തൻ്റെ ബിസിനസ് ‘സ്റ്റാര്‍ട്ട് അപ്പിന്’ ധനസഹായം തേടി നഗരത്തിലെ ഓട്ടോ ഡ്രൈവർ ; സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയി ഓട്ടോയുടെ പിൻസീറ്റിലെ കുറിപ്പ്

തന്റെ സ്റ്റാര്‍ട്ട് അപ്പിനുവേണ്ടി സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഒരു ഓട്ടോ ഡ്രൈവറുടെ കുറിപ്പാണ് സാമൂഹികമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

സാമുവല്‍ ക്രിസ്റ്റി എന്നാണ് ഈ ഓട്ടോ ഡ്രൈവറുടെ പേര്. ബിരുദധാരിയാണ് ഇദ്ദേഹം. ഓടിക്കുന്ന ഓട്ടോയുടെ ഡ്രൈവര്‍ സീറ്റിന് പിന്നിലാണ് ഇംഗ്ലീഷിലുള്ള ഈ കുറിപ്പ് ഒട്ടിച്ചിട്ടുള്ളത്.

ഹായ് സഞ്ചാരി, എന്റെ പേര് സാമുവല്‍ ക്രിസ്റ്റി. ബിരുദധാരിയായ ഞാന്‍, എന്റെ സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് ആശയത്തിനുവേണ്ടി പണം കണ്ടെത്താനുള്ള നീക്കത്തിലാണ്.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

താങ്കള്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ എന്നോട് ദയവായി സംസാരിക്കൂ, എന്നാണ് കുറിപ്പിലുള്ളത്.

സാമുവലിന്റെ കുറിപ്പ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചതോടെ സാമൂഹികമാധ്യമങ്ങളില്‍ അതിവേഗം പ്രചാരം നേടുകയായിരുന്നു.

സാമുവലിന്റെ കുറിപ്പിനെ അഭിനന്ദിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. സാമുവലിന്റേത് നൂതനമായൊരു നീക്കമാണെന്നും അദ്ദേഹത്തിന് വിജയമുണ്ടാകട്ടേ എന്നുമാണ് അഭ്യുദയാകാംക്ഷികളുടെ നിലപാട്.

എന്നാല്‍, ഇത് വലിയതട്ടിപ്പായിരിക്കാം, തലവെച്ചുകൊടുക്കരുതെന്ന് മറുപക്ഷവും പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts