ആളുകളോട് ഒഴുഞ്ഞുപോകാൻ അപായ മുന്നറിയിപ്പ്; മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി അപായ മുന്നറിയിപ്പ്. ഇന്ന് വൈകിട്ട് 5.51ന് കടവന്ത്ര മെട്രോ സ്റ്റേഷനിലാണ് അപായ മുന്നറിയിപ്പ് മുഴങ്ങിയത്.

യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാൻ പോകുന്നുവെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയായിരുന്നു.

ശബ്ദ സന്ദേശം സ്റ്റേഷനിലൂടെ അനൗണ്‍സ്മെന്‍റായാണ് വന്നത്. വൈകുന്നേരം സമയമായതിനാൽ നിരവധി യാത്രക്കാർ സ്റ്റേഷനിലുണ്ടായിരുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

അപകട മുന്നറിയിപ്പ് കേട്ട് എന്തു ചെയ്യണം എന്നറിയാതെ യാത്രക്കാർ ആകെ അങ്കലാപ്പിലായി.

പിന്നീട് സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈറൺ തെറ്റായി മുഴങ്ങിയതാണന്ന് കെഎംആര്‍എൽ അറിയിച്ചതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്.

പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts