നവകേരള ബസ് വീണ്ടും പൊളിച്ച് പണിയുന്നു; പാന്‍ട്രി ഉള്‍പ്പെടെ പൊളിക്കും

navakerala bus

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് കൈമാറിയ ‘നവകേരള’ ബസ് വീണ്ടും പൊളിച്ച് പണിയുന്നു

ബസിലെ പാന്‍ട്രി ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിക്കുന്നത്. കൂടാതെ ബസിലെ ടോയ്!ലറ്റിനും മാറ്റം ഉണ്ടാകും.

64 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ബസിന്റെ ബോഡിയും ഉള്‍ഭാഗവും നിര്‍മ്മിച്ചത്. ഇതാണ് വീണ്ടും പൊളിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കര്‍ണ്ണാടകയിലെ സ്വകാര്യ വര്‍ക്ക്‌ഷോപ്പിലാണ്. ബസിന്റെ ബോഡിയില്‍, ഉള്‍ഭാഗത്തിന് വീണ്ടും മാറ്റം വരുത്തുകയാണ്. ബസിന്റെ സൗകര്യങ്ങള്‍ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ബസിന്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യന്‍ ക്ലോസറ്റ് ഒഴിവാക്കി ഇന്ത്യന്‍ ക്ലോസറ്റ് ആക്കും.

യൂറോപ്യന്‍ ക്ലോസറ്റ്് യാത്രക്കാര്‍ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം. ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത്. ഇത് 30തില്‍ കൂടുതല്‍ സീറ്റാക്കി മാറ്റും. സീറ്റിന്റെ പ്ലാറ്റ്‌ഫോമും മാറ്റും.

കുറഞ്ഞ സീറ്റില്‍ കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് ഓടിച്ചിട്ടും ലാഭകരമല്ലെന്നാണ് കെഎസ്ആര്‍ടിയുടെ വിശദീകരണം. പൊളിച്ച് പണിയുന്നതും നേരത്തെ ബസിന്റെ ബോഡി നിര്‍മ്മിച്ച എസ്.എം കണ്ണപ്പ എന്ന അതേ കമ്പനി തന്നെയാണ്. ബസിന്റെ ആകെ വിലയായ 1.05 കോടി രൂപയില്‍ 64 ലക്ഷവും ബോഡിയും ഉള്‍ഭാഗവും നിര്‍മ്മിക്കാനാണ് ചെലവഴിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts