വനിതാ എസ്.ഐ.യെ മർദിച്ച കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു : ഡ്യൂട്ടിക്കെത്താൻ വൈകിയത് ചോദ്യം ചെയ്ത വനിതാ എസ്.ഐ.യെ മർദിച്ച കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.

മർദനത്തിൽ തലയ്ക്ക് പരിക്കേറ്റ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി. ബല്ലാരി പി.ആർ.കെ. കോളേജിൽ പഞ്ചായത്ത് വികസന ഓഫീസർ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എസ്.ഐ. മല്ലമ്മയെ ആണ് കോൺസ്റ്റബിൾ ധനരാജ് മർദിച്ചത്.

  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയുണ്ടായിരുന്ന ധനരാജ് എത്താൻ വൈകി. ഇതുചോദ്യം ചെയ്ത മല്ലമ്മയെ ധനരാജ് മർദിക്കുകയായിരുന്നുവെന്ന് എസ്.പി. പ്രദീപ് ഗണ്ഡി പറഞ്ഞു.

കഴുത്തിൽ പിടിച്ച് തള്ളിയെന്നും തല മരത്തിൽ ഇടിപ്പിച്ചെന്നും മല്ലമ്മ പറഞ്ഞു. തലയിൽ രക്തംകട്ടപിടിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തുമെന്നും മല്ലമ്മ പറഞ്ഞു. സംഭവത്തെ തുടർന്ന് ധനരാജിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us