നഗരത്തിൽ മൂന്നു ടൗൺഷിപ്പുകൾ വരുന്നു; വിശദാംശങ്ങൾ

Siddaramaiah

ബെംഗളൂരു : ബെംഗളൂരുവിനുസമീപം മൂന്നു ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി കർണാടകസർക്കാർ.

ബിഡദി, മാഗഡിക്ക് സമീപത്തെ സൊളൂർ, ഹൊസ്‌കോട്ടെക്ക്‌ സമീപത്തെ നന്ദഗുഡി എന്നിവിടങ്ങളിലാണ് ടൗൺഷിപ്പുകൾ വരുന്നത്.

ടൗൺഷിപ്പുകൾ നിർമിക്കണമെന്ന നിർദേശം ബെംഗളൂരു മെട്രോപോളിറ്റൻ റീജൻ ഡിവലപ്മെന്റ് അതോറിറ്റി (ബി.എം.ആർ.ഡി.എ.) അവലോകനംചെയ്തു.

ആദ്യം ബിഡദിയിലെ ടൗൺഷിപ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നത്.

  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!

ഇതിന്റെഭാഗമായി ബിഡദിയിലേക്ക് മെട്രോ പാത കൊണ്ടുവരാൻ നമ്മ മെട്രോ അധികൃതരുമായി ബി.എം.ആർ.ഡി.എ. ചർച്ച നടത്തിവരുകയാണ്.

പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ ബെംഗളൂരു ജല അതോറിറ്റിയുമായും ചർച്ച നടത്തുന്നുണ്ട്.

വിശദ പദ്ധതിറിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചശേഷം സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ബെംഗളൂരു ജില്ലാഭരണകൂടം സാമൂഹികാഘാതപഠനം നടത്തും. രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് നടപ്പാക്കാൻ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts