നമ്മ മെട്രോ പാളത്തിലേക്കു വീണ നാലുവയസ്സുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ബെംഗളൂരു : ബെംഗളൂരു മെട്രോ സ്റ്റേഷനിൽ പാളത്തിലേക്കുവീണ നാലുവയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അമ്മയോടൊപ്പം തീവണ്ടി കാത്തുനിന്ന കുട്ടിയാണ് വീണത്. വ്യാഴാഴ്ച രാത്രി 9.08-നായിരുന്നു അപകടം.

750 വോൾട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്ന വൈദ്യുതലൈനുള്ള പാളത്തിൽ കുട്ടിവീണയുടൻ വൈദ്യുതപ്രവാഹം തടയുന്ന എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ചു.

സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനുകൾ നിർത്താൻ നിർദേശവും നൽകി. തുടർന്നാണ് കുട്ടിയെ പാളത്തിൽനിന്ന് പുറത്തെടുത്തത്.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

സി.വി. രാമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ ചെവിക്കുപുറകിൽ ചെറിയ പരിക്കുമാത്രമേയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

സഹോദരങ്ങളുടെകൂടെ കളിക്കുമ്പോൾ കുട്ടി അബദ്ധത്തിൽ പാളത്തിലേക്ക് വീണുപോകുകയായിരുന്നെന്ന് ബി.എം.ആർ.സി.എൽ. അറിയിച്ചു.

അതേസമയം, സംഭവം സ്റ്റേഷനിലെ ഗുരുതര സുരക്ഷാ വീഴ്ചയായി.

പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർ പാളത്തിനടുത്തുനിന്ന് അകലം പാലിച്ചുനിൽക്കുന്നത് ഉറപ്പുവരുത്താൻ ഒട്ടേറെ സുരക്ഷാജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു

എന്നിട്ടും കുട്ടി അപകടത്തിൽപെട്ടത് വലിയ വീഴ്ചയായി. അപകടത്തെത്തുടർന്ന് മുടങ്ങിയ സർവീസ് 9.15-ന് പുനഃസ്ഥാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us