ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ 

ബെംഗളൂരു: ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനു സമീപം ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച്‌ വാഹനം തല്ലിത്തകർത്ത സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു.

യാത്രക്കാരനെ കയറ്റുന്നതിനായി സ്റ്റേഷനിലെത്തിയ ബൈക്ക് ടാക്സി ഡ്രൈവറായ യുവാവിനെ വളഞ്ഞ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.

  നഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്

മറ്റു യാത്രക്കാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നതായി ആരോപിച്ച്‌ ബൈക്ക് ടാക്സി ഡ്രൈവർമാരെ ഓട്ടോ ഡ്രൈവർമാർ ആക്രമിക്കുന്ന സംഭവങ്ങള്‍ വർധിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts