കൃഷ്ണയോടൊപ്പം വന്ന ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക് തിരിച്ചു പോയി;കൂടെ പാർട്ടി ഓഫിസും.

മണ്ഡ്യ : പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്കു മടങ്ങിയതോടെ ബിജെപിക്കു പാർട്ടി ഓഫിസ് നഷ്ടമായി. മണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ബിജെപി താലൂക്ക് യൂണിറ്റ് ഓഫിസാണ് ഒറ്റ ദിവസം കൊണ്ട് കോൺഗ്രസ് ഓഫിസായത്.

മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ ജൻമനാടായ മദ്ദൂരിൽനിന്ന് ഒട്ടേറെപേർ കൃഷ്ണയ്ക്കൊപ്പം കോൺഗ്രസിൽനിന്നു ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നെത്തിയവർക്കു വേണ്ട പരിഗണന ബിജെപി നൽകാത്ത സാഹചര്യത്തിലാണ് തിരിച്ചു മാതൃപാർട്ടിയിലേക്കു മടങ്ങിയത്. ഭൂരിഭാഗവും കോൺഗ്രസിലെത്തിയതോടെ താലൂക്ക് യൂണിറ്റ് ഓഫിസിന്റെ ബിജെപി ബോർഡ് മാറ്റി പകരം കോൺഗ്രസ് ബോർഡും സ്ഥാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts