10 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ 

ഇടുക്കി:പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പട്ടയക്കുടി, ആനക്കുഴി തോട്ടത്തില്‍ അജിയുടെ മകന്‍ ദേവാനന്ദ് ആണ് മരിച്ചത്.

വെണ്മണി സെന്റ് ജോര്‍ജ് യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.

കുട്ടിയുടെ മാതാപിതാക്കള്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പിരിഞ്ഞു കഴിയുകയായിരുന്നു.

പിതാവ് അജി ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് മകനെ ഷാളില്‍ കുരുങ്ങി നില്‍ക്കുന്നതായി കണ്ടത്.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ആദ്യം വെണ്മണിയിലുള്ള സ്വകാര്യ ക്ലിനിക്കിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം കാളിയാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts